ഉള്ളാള്‍ (www.evisionnews.in): മദ്യപിച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശികളായ നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പെരുമാറി. തൊക്കോട്ട് ബാറിന് സമീപത്തായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ സമീപത്തെ കടയില്‍ മരുന്നു വാങ്ങാനെത്തിയ ആറു വയസുകാരിക്കു കല്ലേറില്‍ പരുക്കേറ്റു. മലാറിലെ ഫാത്തിമയുടെ മകള്‍ ആരിഫക്കാണ് പരുക്കേറ്റത്.
മംഗളൂരുവില്‍ നിന്നു മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികളായ നാലംഗ സംഘം തൊക്കോട്ട് ബാറില്‍ കയറി മദ്യപിക്കുകയും ബാറില്‍ നിന്നിറങ്ങിയ ശേഷം സംഘര്‍ഷത്തിലേര്‍പ്പെടുകയും പരസ്പരം കല്ലെറികയുമായിരുന്നു. ഈ സമയം സമീപത്തെ മരുന്നുകടയില്‍ മരുന്നു വാങ്ങാനെത്തിയ ആരിഫക്ക് ഏറുകൊണ്ടു പരുക്കേല്‍ക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ യുവാക്കളെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു.
Keyword: Kasaragod-news-manglore-attack-uppala
Post a Comment
0 Comments