ബല്‍ത്തങ്ങാടി (www.evisionnews.in): ഗര്‍ഭിണിയായ കാമുകിയെ പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി. ബല്‍ത്തങ്ങാടിയിലെ ആനന്ദി (25)നെയാണു മംഗളൂരു കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2014 സെപ്റ്റംബര്‍ എട്ടിനാണു കേസിനാസ്പദമായ സംഭവം. വീട്ടുകാര്‍ ഉപേക്ഷിച്ച ആനന്ദ് ബല്‍ത്തങ്ങാടിയില്‍ സുഹൃത്തായ 20കാരിയുടെ വീട്ടിലായിരുന്നു താമസം. 2014 മാര്‍ച്ച് രണ്ടിനു വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും യുവതി ഗര്‍ഭിണിയാവുകയും ചെയ്തു.
ഇതോടെ ഗര്‍ഭം അലസിപ്പിക്കാനെന്നു പറഞ്ഞ് ആറുമാസം ഗര്‍ഭിണിയായ യുവതിയെയും കൂട്ടി സംഭവ ദിവസം ഇയാള്‍ ബൈക്കില്‍ സുബ്രഹ്മണ്യയിലേക്കു പുറപ്പെട്ടു. കടബയില്‍ കുമാരധാര നദിയുടെ പാലത്തിനു മുകളിലെത്തിയപ്പോള്‍ ബൈക്ക് തകരാറായെന്നു പറഞ്ഞു നിര്‍ത്തുകയും യുവതിയെ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു തള്ളിയിടുകയുമായിരുന്നു.
രണ്ടു കിലോമീറ്ററോളം ഒഴുകിയ യുവതി പുഴയിലേക്കു താഴ്ന്നു നിന്ന മരക്കൊമ്പില്‍ പിടിച്ചു കിടന്നു. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെള്ളത്തില്‍ കിടന്നു. അടുത്ത ദിവസം ഒരു മത്സ്യത്തൊഴിലാളിയാണ് മരത്തില്‍ പിടിച്ചു കിടക്കുകയായിരുന്ന യുവതിയെ രക്ഷപ്പെടുത്തി പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യുവതി ആനന്ദിനെതിരെ മാനഭംഗത്തിനും വധശ്രമത്തിനും പരാതി നല്‍കുകയായിരുന്നു. ശിക്ഷ പ്രഖ്യാപിക്കാനായി കേസ് മാറ്റി വച്ചു.
Keywords; Karnataka-news-belthangado-murdr-case-court-murder
Post a Comment
0 Comments