Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ ഹോട്ടലിലും പൊയ്‌നാച്ചിയിലെ ചര്‍ച്ചിലും കവര്‍ച്ചാശ്രമം: കള്ളന്‍ സിസിടിവില്‍ കുടുങ്ങി

കാസര്‍കോട് (www.evisionnews.in): ചട്ടഞ്ചാലിലെ ഹോട്ടലിലും പൊയ്‌നാച്ചിയിലെ ചര്‍ച്ചിലും കവര്‍ച്ചാശ്രമം.  ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസിന് സമീപത്തെ മിലന്‍ ഹോട്ടലിലാണ് കവര്‍ച്ചാശ്രമം നടന്നത്. പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷണശ്രമം. 
 രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണപ്പെട്ടത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചട്ടഞ്ചാലിലെ ഹോട്ടലിലെത്തി വിശദമായ പരിശോധന നടത്തി. ഇവിടെയുള്ള സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 

ഇതിനിടെ പൊയ്നാച്ചിയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയിലും കവര്‍ച്ചാശ്രമം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചര്‍ച്ചിന്റെ പിറകുവശത്തെ വാതിലൂടെ അകത്തുകടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നെങ്കിലും പണമെല്ലാം നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് മാറ്റിയതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 


Keywords; Kasaragod-news-robbery-case-police


Post a Comment

0 Comments

Top Post Ad

Below Post Ad