Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ഭാസ്‌കര കുമ്പളയുടെ ജ്യേഷ്ടസഹോദരനെ ആര്‍എസ്എസ് ആക്രമിച്ചു

കുമ്പള(www.evisionnews.in):   ഭാസ്‌കര കുമ്പളയുടെ സഹോദരനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു. ജ്യേഷ്ടസഹോദരന്‍ മാധവയെയാണ് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നായ്കാപ്പിനു സമീപമാണ് സംഭവം. പരിക്കേറ്റ മാധവയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ വീട്ടിലേക്കു വരുമ്പോള്‍  മാധവയെ എട്ടു ബിജെപിക്കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നു ബിജെപി പഞ്ചായത്ത് അംഗം അടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
21 വര്‍ഷം മുമ്പാണ് ഡിവൈഎഫ്‌ഐ നേതാവും എല്‍എല്‍ബി വിദ്യാര്‍ഥിയുമായിരുന്ന ഭാസ്‌കര കുമ്പളയെ മംഗലാപുരത്തുവച്ചു ബിജെപി-ആര്‍എസ്എസ് സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. എല്‍എല്‍ബി പരീക്ഷയെഴുതാന്‍ മംഗലാപുരത്തു പോയ ഭാസ്‌കരയെ ബസില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. 

keywords:Kasaragod-Kumbla-RSS-Attack-CPM-Member

Post a Comment

0 Comments

Top Post Ad

Below Post Ad