കാസര്‍കോട്(www.evisionnews.in): പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭണിയാക്കിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം.
കാഞ്ഞങ്ങാടിനു സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് സാബിറ ക്വാര്‍ട്ടേര്‍സിലെ താമസക്കാരനും പത്തനംതിട്ട അടൂര്‍ ഏനത്ത് സ്വദേശിയുമായ പൂമൊട്ട ഹൗസിലെ സാബു എന്ന സാബിറി(36)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. ഗര്‍ഭണിയായതിനെതുടര്‍ന്ന് 2011 സെപ്തംബര്‍ 18നാണ് പെണ്‍കുട്ടി ഹോസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന് മൂന്നു മാസം മുമ്പ്, വീട്ടില്‍ ഭാര്യയില്ലാത്ത ഒരു ദിവസം രാത്രി തന്റെ പെണ്‍ മക്കള്‍ക്ക് കൂട്ടിരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷണിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
Keywords:Kasaragod-16-Year-Girl-Rape-Accused-Case-Court-Fine

Post a Comment
0 Comments