Type Here to Get Search Results !

Bottom Ad

എന്‍.ഡി.എഫ് പരിശീലന കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം വേണം- യൂത്ത് ലീഗ്

കാസര്‍കോട്(www.evisionnews.in); തീവ്രവാദ രാഷ്ട്രീയം നടപ്പാക്കുന്ന എന്‍.ഡി.എഫിന്റെ സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളെ കുറിച്ച് സര്‍ക്കാര്‍  അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ആവശ്യപ്പെട്ടു. കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറിന്റെ കൊലയില്‍ പ്രതിഷേധിച്ച് കാസര്‍കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മണ്ഡലം യൂത്തലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ്  സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. 
 പ്രകടനത്തിന് സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, മമ്മു ചാല, ഹാരിസി പട്ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, അബ്ദുള്‍ റഹീമാന്‍ തൊട്ടാന്‍, ഉമ്മര്‍ ആദൂര്‍, ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, റൗഫ് ബാവിക്കര നേതൃത്വം നല്‍കി.

Keywords:Kasaragod-IUML-Protest-March-NDF

Post a Comment

0 Comments

Top Post Ad

Below Post Ad