എരിയാല്‍ (www.evisionnews.in): ആള്‍മറയില്ലാത്ത പഞ്ചായത്ത് കുളം പരിസരവാസികളെ അപകട ഭീതിയിലാക്കുന്നു. സിലോണ്‍ കോമ്പൗണ്ടിന് സമീപം സ്ഥതിചെയ്യുന്ന കുളം മഴക്കലമായതോടെ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഗ്രൗണ്ടും കുളവും വേര്‍തിരിച്ച് കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ഒന്നും കണ്ണുതെറ്റിയാല്‍ വലിയ ദുരന്തമാണ് കുളം കാത്തിരിക്കുന്നത്. ദിനംപ്രതി നിരവധി കുട്ടികള്‍ കളിക്കാനെത്തുന്ന ഗ്രൗണ്ടില്‍ കുളം ആള്‍മറയില്ലാതെ ഉപേക്ഷിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. അപായം കാത്തുനില്‍ക്കുന്ന കുളം കമ്പി വേലി, ചുറ്റുമതില്‍ കെട്ടിയോ സംരക്ഷിക്കാനുള്ള അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍.
Keywords: kasaragod-news-accident-pot-eriyal-panchayath
Keywords: kasaragod-news-accident-pot-eriyal-panchayath
Post a Comment
0 Comments