Type Here to Get Search Results !

Bottom Ad

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും


തിരുവനന്തപുരം (www.evisionnews.in): ചലച്ചിത്ര നടിയും നാടക പ്രവര്‍ത്തകയുമായിരുന്ന കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖിനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന.

പ്രശസ്ത സംവിധായകന്‍ ഭരതന്റെ പത്നിയും മുതിര്‍ന്ന നടിയുമായ കെ.പി.എ.സി ലളിതയെ നേരത്തെ വടക്കാഞ്ചേരി സീറ്റില്‍ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നുവെങ്കിലും അടിത്തട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെത്തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.


Keywords: kerala-news-report-trivandram

Tags

Post a Comment

0 Comments

Top Post Ad

Below Post Ad