Type Here to Get Search Results !

Bottom Ad

ദലിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചതായി പരാതി


വയനാട് (www.evisionnews.in): ദലിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചതായി പരാതി. പുല്‍പ്പള്ളി എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കെ.കെ അമലിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റ അമല്‍ പുല്‍പ്പലള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. 

കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ യാതൊരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമല്‍ ആരോപിച്ചു. കഴുത്തിന് കുത്തിപ്പിടിക്കുകയും താഴത്തെ നിലയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി അമല്‍ പരാതിയില്‍ പറയുന്നു. മര്‍ദ്ദിക്കുന്നതിനിടെ പ്രിന്‍സിപ്പള്‍ തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Keywords; Kerala-news-dalith-principle-college 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad