Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം കോടതി പരിഹരിക്കട്ടെ - പിണറായി


തിരുവനന്തപുരം (www.evisionnews.in): മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. വിഷയത്തില്‍ ഉടന്‍ ഹൈക്കോടതി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു. ഹൈക്കോടതി ഇരു കൂട്ടരുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത് കാര്യമാണ്. കോടതി പരിഹരിക്കേണ്ട വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ല. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശത്തെ തടയാനാകില്ല. എന്നാല്‍ രണ്ട് കൂട്ടരും വികാരഭരിതരാണ്. അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും പിണറായി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിലെ ആശങ്ക സദുദ്ദേശപരമായി കാണുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ല. സര്‍ക്കാരിന് ഇനിയും ഉപദേശകരെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലീസിനെ വെച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പിന്തുണ നല്‍കുന്നതായും ആരോപണമുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad