Type Here to Get Search Results !

Bottom Ad

അപായം കാത്ത് പ്രവേശന കവാടം: പൊളിച്ചുമാറ്റാന്‍ നടപടിയില്ല


പെര്‍ള (www.evisionnews.in): പെര്‍ളയില്‍ ഏതു സമയത്തും പൊളിഞ്ഞു വീഴാറായി നില്‍ക്കുന്ന പ്രവേശന കവാടം അപകടഭീഷണി ഉയര്‍ത്തുന്നു. പെര്‍ള വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ച നളന്ദ കോളജിന്റെ പ്രവേശന കവാടമാണ് ദ്രവിച്ച് നിലംപൊത്താന്‍ കാത്തുനില്‍ക്കുന്നത്. എണ്‍മകജെ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള റോഡിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്. 

കോളജിന് സമീപമുള്ള വീട്ടുകാരും ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡും കൂടിയാണിത്. കവാടത്തില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് നേരത്തെ കാറ്റിലും മഴയിലും തകര്‍ന്നു വീണിരുന്നു. ഇപ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലായി ദ്രവിച്ച് ഇളകി വീഴാറായ തൂണുകള്‍ മാത്രമാണുള്ളത്. ഇത് ഒരു കാറ്റടിച്ചാല്‍ നിലപൊത്തുന്ന നിലയിലാണ്. ദിനംപ്രതി സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ഇതു വഴി സഞ്ചരിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളുള്‍പ്പെടെ ഏതു സമയത്തും അപകടം പ്രതീക്ഷിച്ചാണ് ഇതുവഴി കടന്നു പോകുന്നത്. പോസ്റ്റുകള്‍ സിമന്റിളകി പൊളിഞ്ഞു വീഴാറായിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Keywords: Kasaragod-news-perla-road-name-board

Post a Comment

0 Comments

Top Post Ad

Below Post Ad