കാസര്‍കോട് (www.evisionnews.in): ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 3.450 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബേഡകം മുന്നാടിലെ ബി.എച്ച് അസീഫ്, ബേക്കല്‍ പള്ളിക്കരയിലെ ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ബെണ്ടിച്ചാലിലെ മൊട്ടബയലിലെ ഉമറുല്‍ ഫാറൂഖ് എന്നയാളാണ് ഓടി രക്ഷപ്പെട്ടത്.
മംഗളൂരു വിമാനത്താവളം വഴി കടത്താനായി കാറില്‍ ബേക്കല്‍ നിന്നും കൊണ്ടു പോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
Keywords; Kasaragod-news-kanjavu-arrest-dubai
Post a Comment
0 Comments