ഡോ. രാം ഭായി അംബേദ്കര്‍ നഗറില്‍ താമസിച്ചിരുന്ന സലിം ഷെയ്ഖിന്റെ വീട്ടിലായിരുന്നു സ്‌ഫോടനം. താരാബായി ഗായ്ക്ക്വാഡ്(70) എന്ന സ്ത്രീയാണ് മരിച്ചത്. മുകള്‍ നിലയില്‍ താമസിച്ചിരുന്നവര്‍ക്കും കാര്യമായി പരിക്കേറ്റു. സ്‌ഫോടനത്തിലെ പൊള്ളലിനൊപ്പം കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിന്റെ മുറിവുകളുമുണ്ട്. ആറു കുട്ടികളും നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. സയണ്‍ ആശുപത്രിയിലും കല്യാണിലെ സ്വകാര്യ ആശുപത്രിയിലുമാണ് ഇവര്‍ ചികിത്സയിലുള്ളത്. മൂന്നു കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
Keywords: mumbai-hospital-news-
Post a Comment
0 Comments