ബേക്കല്‍ (www.evisionnews.in): കടലിലെ ഉദയാസ്തമയം ആസ്വദിക്കാന്‍ ബേക്കലില്‍ ഉല്ലാസക്കൂടുകള്‍ വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മാണം പൂര്‍ത്തിയായിട്ടും സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്നു കൊടുക്കാത്ത ഈ തണല്‍കൂടുകള്‍ സഞ്ചാരികള്‍ക്ക് ആഗസ്ത് 15ന് മുമ്പായി തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80ലക്ഷം രൂപ ചെലവിലാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് സഞ്ചാരികള്‍ക്ക് ഉദയാസ്തമയ സൂര്യന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഉല്ലാസക്കൂടുകള്‍ നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിനായി ബിആര്‍ഡിസിയെ ഏല്‍പിച്ചിട്ടും കരാറെടുക്കാന്‍ ആളെ കിട്ടാതായതോടെ കേന്ദ്രം സഞ്ചാരികള്‍ക്ക് ലഭ്യമായിരുന്നില്ല.
അഞ്ചു വര്‍ഷത്തിലധികം ഇതു വെറുതെകിടന്നു. മനോഹരമായ നടപ്പാതകളും കമാനങ്ങളും ചാരുതയേകുന്ന ഉല്ലാസക്കൂടിലും പരിസരത്തും മാര്‍ബിള്‍ കല്ലുകളും പതിച്ചിട്ടുണ്ട്. ബേക്കല്‍ ഫിഷറീസ് സ്‌കൂളിനു തൊട്ടുപിറകിലായാണ് സെന്റര്‍. ഉല്ലാസക്കൂടുകള്‍ യഥാര്‍ഥ്യമാകുന്നതോടെ ബേക്കല്‍ കോട്ടയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു സമയം ചെലവഴിക്കാനുള്ള പുതിയൊരിടം കൂടിയാകും.
Keywords: Kasaragod-news-bekal-ullasakkoodukal
Post a Comment
0 Comments