Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ ഹജ്ജ് പഠന ക്ലാസ് നാളെ

പള്ളിക്കര:(www.evisionnews.in) ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന ഹജ്ജാജിമാര്‍ക്ക് പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ് രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെ കല്ലിങ്കാലിലുള്ള സംയുക്ത ജമാഅത്ത് ബില്‍ഡിംഗിലുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി. സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി സ്വാഗതം പറയും. ഡോ. പി.എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. കല്ലിങ്കാല്‍ ഖത്തീബ് പ്രസംഗിക്കും. ചുഴലി മുഹ്‌യുദ്ദിന്‍ മൗലവി, ഹജ്ജ് ട്രെയിനര്‍മാര്‍ ക്ലാസെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad