Type Here to Get Search Results !

Bottom Ad

ജീവന്‍ രക്ഷിച്ചതിന് നന്ദി സൂചകമായി ആംബുലന്‍സ് ഡ്രൈവറെയും ക്ലബ്ബ് പ്രവര്‍ത്തകരെയും ആദരിച്ചു


കുണിയ (www.evisionnews.in): റോഡപകടത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ കഠിന പ്രയത്‌നം നടത്തിയ കുണിയയിലെ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും ആദരം. രാവണേശ്വരത്തെ വിവാഹപാര്‍ട്ടി സഞ്ചരിച്ച കാര്‍ കുണിയയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ വാഹനം പൊട്ടിപ്പൊളിച്ച് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച കുണിയ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍ക്കും കുണിയയിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റാഷിദിനുമാണ് പരിക്കേറ്റവരുടെ ബന്ധുക്കളും പോലീസും ചേര്‍ന്ന് ആദരം ഒരുക്കിയത്.


ക്ലബ്ബിനുള്ള ഉപഹാരം ബേക്കല്‍ എസ്.ഐ ആദംഖാനും മുഹമ്മദ് റാഷിദിനുള്ള ഉപഹാരം ഉദുമ ഗവ. കോളജ് അധ്യാപിക വിദ്യയും സമ്മാനിച്ചു. കുണിയ ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് അഹമ്മദ് കുണിയ അധ്യക്ഷത വഹിച്ചു. എസ്.ഐ ആദംഖാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാഹിദാ റാഷിദ് സ്വാഗതം പറഞ്ഞു. ജൂണ്‍ രണ്ടിന് രാവിലെ 11മണിയോടെ കുണിയ ദേശീയപാതയില്‍ പെരിയ സര്‍വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടമുണ്ടായത്. 

Keywords: Kasaragod-news-accident-kuniya-news-teachers

Post a Comment

0 Comments

Top Post Ad

Below Post Ad