ബോവിക്കാനം .(www.evisionnews.in)ഡി.വൈ.എഫ്.ഐ മുളിയാര്‍ മേഖല കമ്മിറ്റി ബോവിക്കാനം എ.യു.പി സ്‌ക്കൂളില്‍ സ്മൃതി സംഘടിപ്പിച്ചു .ഇതിനോട് അനുബന്ധിച്ച് കലാഭവന്‍ മണി അനുസ്മരണം, ജില്ലാ തല നാടന്‍ പാട്ട് മത്സരവും,അനുമോദനം എന്നിവ നടത്തി.
നാടന്‍ പാട്ട് മത്സരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് കെ.വി.സജേഷ് ഉദ്ഘാടനം ചെയ്യ്തു. ദാമോദരന്‍ മാസ്റ്റര്‍ അധൃക്ഷനായി. വൈകുന്നോരം നാല് മണിക്ക് സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യ്തു.പി.രവീന്ദ്രന്‍ അദ്ധൃക്ഷനായി നാടക - സിനിമ പ്രവര്‍ത്തകന്‍ മഞ്ജുളന്‍ മണി അനുസ്മരണ പ്രഭാഷണം നടത്തി.നാടന്‍ പാട്ട് വിജയികള്‍ക്ക് ബി.എം.പ്രദീപ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് ഉദയന്‍ കുണ്ടം കുഴി,സംസ്ഥാനത്ത് മികച്ച എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഓഡിനേറ്റര്‍ ഷാഹുള്‍ ഹമീദ്,മികച്ച വളണ്ടിയര്‍ സൂരൃ.എ.എസ്, മിന്നാമിനുങ്ങ് ഫെയിം സുരേഷ് പള്ളിപ്പാറ എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ഗീത ഉപഹാരം നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു.ഏരിയ സെക്രട്ടറി സിജി മാതൃൂ, എം.മാധവന്‍, പി.ബാലകൃഷ്ണന്‍, ജയന്‍.കെ,ഇ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു .സനത് കുമാര്‍ നന്ദിയും ,ഉദയകുമാര്‍ സ്വാഗതവും പറഞ്ഞു.
keywords : kasaragod-muliyar-dyfi-

Post a Comment
0 Comments