Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്.ഐ വിമോദ് പ്രാകൃത ശിക്ഷാ രീതികളുടെ ഉസ്താദ്

കോഴിക്കോട്.(www.evisionnews.in)മാധ്യമപ്രവര്‍ത്തകരെ തടയുകയും പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പൂട്ടിയിടുകയും ചെയ്ത എസ് ഐ വിമോദ് കുമാര്‍ ജനവിരുദ്ധ ശിക്ഷാനടപടികളില്‍ ആനന്ദം കണ്ടെത്തുന്ന പോലീസ് ഓഫീസറാണെന്ന വിവരം പുറത്ത് വന്നു. കോഴിക്കോട് നഗരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടകള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും എതിരായ നടപടികള്‍ എന്ന പേരില്‍ സാധാരണക്കാരെ ദ്രോഹിക്കുന്ന പല നീക്കങ്ങളും വിമോദിന്റെ ഭാഗത്തുനിന്നുണ്ടായതായും ആരോപണമുണ്ട്.

അടുത്തിടെ പൂവാലന്‍മാരെന്ന പേരില്‍ പിടിച്ചുകൊണ്ടുവന്ന മുപ്പതുപേര്‍ക്കു പൊലീസ് സ്റ്റേഷനില്‍ പ്രാകൃത ശിക്ഷാ രീതികളാണ് നടപ്പാക്കിയത്.വിദ്യാര്‍ഥിനികളെ ശല്യം ചെയ്‌തെന്ന പേരിലാണ് മുപ്പതുപേരെ പിടിച്ചുകൊണ്ടു സ്റ്റേഷനിലെത്തിയത്. ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായിരുന്നു ഇത്. സ്‌റ്റേഷനില്‍ കൊണ്ടുവന്ന ഇവരെ അമ്പതുതവണ ഒറ്റക്കാലില്‍ ചാടിക്കുകയും 100 തവണ കൈ വിട്ട് പുഷ് അപ്പ് എടുപ്പിക്കുകയുമാണ് വിമോദ് ചെയ്തത്. പെണ്‍കുട്ടികളെ ഇനി ശല്യപ്പെടുത്തില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചാണു വിമോദ് ഇവരെ വിട്ടയച്ചത്. അതേസമയം, തങ്ങള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തില്ലെന്ന പലരുടെയും ഉറപ്പു വകവയ്ക്കാതെയാണു ശിക്ഷിച്ചതെന്നും ആരോപണമുണ്ടായിരുന്നു.

സ്റ്റേഷനില്‍ വച്ചു ശിക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമുള്ള പൊലീസ് ഓഫീസറായിരുന്നു വിമോദ് കുമാറെന്നാണു പൊലീസുകാര്‍തന്നെ പറയുന്നത്. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തിലും അതു തന്നെയാണു സംഭവിച്ചത്. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെന്നു പറഞ്ഞു നഗരം പൊലീസ് സറ്റേഷന്റെ ചുമതലയുള്ള സിഐയുടെയോ അസിസ്റ്റന്റ് കമ്മീഷണറുടെയോ കമ്മീഷണറുടെയോ അനുമതിയില്ലാതെ വിമോദ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

keywords :media-workers-si-attack




Tags

Post a Comment

0 Comments

Top Post Ad

Below Post Ad