ബംഗളൂരു (www.evisionnews.in) : കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് (39) ബെല്‍ജിയത്ത് അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. ബ്രസല്‍സിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് രാകേഷിനെ പ്രവേശിപ്പിച്ചത്. സുഹൃത്തുകളുമൊത്തുള്ള യൂറോപ്പ് ടൂറിനിടയിലാണ് രാകേഷിനെ രോഗബാധിതനായി ഐ.സി.യു വിലെത്തിച്ചത്. സിദ്ധരാമയ്യയും ഭാര്യ പാര്‍വ്വതിയും ബെല്‍ജിയത്തെത്തിയിട്ടുണ്ട്. മകനെ ബ്രസല്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ധരിപ്പിച്ച് മികച്ച ചികിത്സ നേടുന്നതിനിടയിലാണ് രാകേഷിനെ മരണം തട്ടിയെടുത്തത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.
Keywords: Karnataka-cm-son-death
Post a Comment
0 Comments