തൃക്കരിപ്പൂര്‍:(www.evisionnews.in) 'വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക' എന്ന പ്രമേയം ഉയത്തി ജൂലൈ 30,31 തീയ്യതികളിലായി കണ്ണൂരില്‍ വെച്ച് നടക്കുന്ന എം.എസ്.എഫ്.സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം എം.എസ്.എഫ്.തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് സ്‌നേഹ വൃത്തം തീര്‍ത്തു. തീവ്രവാദത്തിനും എസ്.എഫ് ഐ യുടെ ക്യാമ്പസ് ഫാസിസത്തിനുമെതിരെ പൊതുസമൂഹത്തിന്റെ പിന്തുണ തേടുന്നതിനാണു സ്‌നേഹ വൃത്തം തീര്‍ത്തത്.
സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എം.എസ്.എഫ്.പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണില്‍ വിളംബര റാലി നടത്തി. തൃക്കരിപൂര്‍ ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച റാലി വെള്ളാപ്പ് റോഡ് വഴി എസ്.എബി.ഐ ബാങ്കിനു സമീപത്തു നിന്നും തിരിച്ച് തൃക്കരിപ്പൂര്‍ ബസ്റ്റാന്റില്‍ പ്രവേശിച്ച് സ്‌നേഹവൃത്തം തീര്‍ത്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി.എസ്.നജീബ് ഫ്‌ലാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് തൃകരിപ്പൂര്‍ പഞ്ചായത്ത് ജന.സെക്രട്ട്രി സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്.മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് അസ് ഹറുദ്ദീന്‍ മണിയനോടി അധ്യക്ഷത വഹിച്ചു. ഷാര്‍ജ്ജ കെ.എം.സി.സി.മണ്ഡലം പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, എം.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് ഇര്‍ഷാദ് പടന്ന, ജോ.സെക്രട്ടറി ജാബിര്‍ തങ്കയം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുല്ല ബീരിച്ചേരി, പഞ്ചായത്ത് ജന.സെക്രട്ടറി വി.പി.ശുഹൈബ് സംസാരിച്ചു. എം.എസ്.എഫ്.മണ്ഡലം ജന.സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
വിളംബര റാലിക്ക് എം.എസ്.എഫ്.ജില്ലാ ഭാരവാഹികളായ ഇര്‍ഷാദ് പടന്ന, ജാബിര്‍ തങ്കയം, മണ്ഡലം ഭാരവാഹികളായ അസ് ഹറുദ്ദീന്‍ മണിയനോടി, ടി.വി.കുഞ്ഞബ്ദുള്ള, മര്‍സ്സൂഖ് റഹ്മാന്‍, പി.വി.അനസ്, നേതൃത്വം നല്‍കി. അന്‍സാര്‍ കൈകോട്ടുകടവ്, അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, ഇജാസ് കൈതക്കാട്, മഷൂദ് തലിച്ചാലം, നിഷാദ് കടിഞ്ഞിമൂല, എം.കെ.റസാഖ്, ഇസ്മയില്‍ ഓരിമുക്ക്,സയ്യിദ് ഉദൈഫ്, റിയാസ് പൊറോട്ട്, അസ് ഹറുദ്ദീന്‍ ബീരിച്ചേരി, സൈഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, മുസ്താഖ് പടന്നകടപ്പുറം, മര്‍സ്സൂഖ് ചന്തേര, സജ്ജാദ് പെരിയോത്ത്, ഫഹദ് തങ്കയം, വി പി. മഷൂദ്, അഫ്രീദ് ബീരിച്ചേരി സംബന്ധിച്ചു.
keywords : kannur-msf-state-conference-thrikaripor






Post a Comment
0 Comments