Type Here to Get Search Results !

Bottom Ad

കടലാടിപ്പാറയിലെ ഖനനം; ആശാപുര കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :സിപിഎം

കാസര്‍കോട്:(www.evisionnews.in) കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിലെ ഖനനം സംബന്ധിച്ച് ആശാപുര കമ്പനി വ്യാപകമായി നടത്തിവരുന്ന പ്രചരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഡ ശ്രമമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ആശാപുര കമ്പനിക്ക് കലാടിപാറയില്‍ ഖനനാനുമതി നല്‍കിയതിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരികയും പ്രമുഖരായ രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ ഈ പ്രദേശം സന്ദര്‍ശിക്കുയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യരംഗത്തെ നേതാക്കളും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയെതുടര്‍ന്ന് ഖനനം നടത്താനുള്ള തിരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ ഖനനം പുനരാരംഭിക്കുമെന്ന മാനേജ്‌മെന്റിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

keywords : kasaragod-kadaladippara-mining-cpm

Post a Comment

0 Comments

Top Post Ad

Below Post Ad