Type Here to Get Search Results !

Bottom Ad

കെ. എം. സി. സി. , ജി.സി. സി. ആലംപാടി കമ്മിറ്റിയുടെ കാരുണ്യ ഹസ്തം

vആലംപാടി:(www.evisionnews.in) ജീവ കാരുണ്യ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നിരസാന്നിദ്ധ്യമായ ആലംപാടി കെ.എം.സി.സി., ജി.സി.സി കമ്മിറ്റിയുടെ കാരുണ്യ ഹസ്തം ശ്രദ്ധേയമായി. നിര്‍ദ്ധനരായ നൂറോളം കുടുംബങ്ങള്‍ക്ക് റംസാന്‍ ഫുഡ് കിറ്റും, ധനസഹായവും, നാല്‍ത്തടുക്കയില്‍ മണ്ണണ്ണ വിളക്കില്‍ നിന്ന് പെണ്‍ക്കുട്ടിക്ക് അടിയന്തിര ചികിത്സാ സഹായവും വിതരണം ചെയ്തു. ആലംപാടി ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് അബു ദാരിമി മിഹ്‌റാജിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങി.ജി.സി.സി. ആലംപാടി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മിഹ്‌റാജിന്റെ അദ്ധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാക്ക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണോല്‍ഘാടനം ജിദ്ദ കെ.എം. സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. 

റംസാന്‍ കിറ്റ് വിതരണോദ്ഘാടനം മുസ്ലീം ലീഗ് ചെങ്കള പഞ്ചായത്ത് ജന.സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള നിര്‍വ്വഹിച്ചു. അടിയന്തിര ചികിത്സാ സഹായം കെ.എം.സി.സി, ജി.സി.സി. ചെങ്കള പഞ്ചായത്ത് ഓര്‍ഗനൈഷൈസന്‍ സെക്രട്ടറി മുനീര്‍ ചെര്‍ക്കള നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി ആലംപാടി, കെ.എം.സി.സി നേതാക്കളായ സി.ബി. മുഹമ്മദ് ആലംപാടി, പൊയ്യല്‍ മുഹമ്മദ്, അബ്ദുല്ല മുഹമ്മദ്, അലി ബദരിയ, എം.ഐ അബ്ദുല്ല, കുര്‍സ് അബൂബക്കര്‍, മളിയില്‍ ഖലീല്‍, ചൂരി സിദ്ദീഖ്, ബഷീര്‍എം.എം., അബ്ദുല്ല സീതി തുടങ്ങിയവരും, മുസ്ലീ വാര്‍ഡ് ഭാരവാഹികളായ സി.എ. അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല ഗോവ, അമീര്‍ ഖാസി, മളിയില്‍ മാമു, മൊയ്തീന്‍ പാറ, ഷെരീഫ് മസ്‌ക്കത്ത് തുടങ്ങിയവര്‍ ഹക്കീം പീടിക, കൊടക് അബ്ദുല്ല, ഹമീദ് മിഹ്‌റാജ്, മേനത്ത് മാഹിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആലംപാടി കെ.എം.സി.സി., ജി.സി.സി. ജന.സെക്രട്ടറി ഹനീഫ ഗള്‍ഫ് നഗര്‍ സ്വാഗതവും, കെ.എം.സി.സി. കാസര്‍കോട് മണ്ഢലം പ്രസിഡന്റ് അബു ദാരിമി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad