കാസര്‍കോട് :(www.evisionnews.in)ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ 'ജലഭീതിയല്ല ജാഗ്രതയാണ് ആവശ്യം ' എന്ന സന്ദേശമുയര്‍ത്തിയുളള ജലസൗഹൃദ ക്യാമ്പയിന്‍ ജൂലായ് 7 ന് തുടങ്ങും. അടുത്ത കാലത്തായി വെളളത്തില്‍ മുങ്ങിയുളള അപകടങ്ങള്‍ പതിവാകുന്നു പശ്ചാതലത്തിലാണ് ഡിവൈഎഫ്‌ഐ നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. നീന്തല്‍ അറിയാത്തതിനാല്‍ സ്വയം രക്ഷപ്പെടാനോ മറ്റുളളവരെ രക്ഷപ്പെടുത്താനോ കഴിയാത്ത സാഹചര്യം ഒഴിവാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. നീന്തല്‍ പരിശീലനത്തിന്റ്റെ ജില്ലാതല ഉല്‍ഘാടനം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് തീര്‍ഥങ്കര കുളത്തില്‍ ഇന്റ്റര്‍നാഷണല്‍ നീന്തല്‍താരം എം.പി.ടി സെയ്ഫുദീന്‍ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ ബ്‌ളോക്ക് -മേഖല കേന്ദ്രങ്ങളിലും സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിക്കും.

Post a Comment
0 Comments