ബദിയഡുക്ക:(www.evisionnews.in) ഡങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ കാസര്‍കോട് ജില്ലയില്‍ ഡങ്കിപ്പനി മൂലം മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ബദിയഡുക്ക, ഏത്തടുക്കയിലെ ആനപ്പള്ള ഹൗസില്‍ ബാലകൃഷ്ണ മൂല്യ(70)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മംഗഌരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പത്തു ദിവസം മുമ്പാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
കമലയാണ് ഭാര്യ. രമേശ്, ജയന്ത, സുഗന്ധി മക്കളും വിശ്വനാഥന്‍ മരുമകനുമാണ്.
ഏത്തടുക്കയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമായി കൊണ്ടിരിക്കുകയാണ്. ചാളക്കോട്, സ്വദേശിനി ഡങ്കിപ്പനിക്കു മംഗഌരുവില്‍ ചികിത്സയിലാണ്. ബദിയഡുക്ക സി എച്ച് സിയില്‍ പനിബാധിച്ച് ചികിത്സയ്‌ക്കെത്തിയ 15 പേരെ ഡങ്കിപ്പനിയെന്ന സംശയത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മാത്രം 200 ല്‍ പരം പേരാണ് പനിബാധിച്ച് സി എച്ച് സിയില്‍ ചികിത്സയ്‌ക്കെത്തിയത്.

Post a Comment
0 Comments