കാസര്‍കോട്.(www.evisionnews.in)അകാലത്തില്‍ വേര്‍പിരിഞ്ഞ കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് സി സുനില്‍കുമാറിന്റെ നിര്യാണത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങളും കര്‍മ്മരംഗത്തെ ആത്മാര്‍ത്ഥതയും മാതൃകാപരമാണെന്ന് കളക്ടര്‍ പറഞ്ഞു. എ ഡി എം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍ ദേവിദാസ്, ഡോ. പി കെ ജയശ്രീ, ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, കളക്ടറുടെ സി എ എം ഗീത, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി കെ വിനോദ്, സതീശന്‍ പൊയ്യക്കോട്, കെ പി ഗംഗാധരന്‍, എം ഉണ്ണികൃഷ്ണന്‍, നരേഷ് കുമാര്‍, ജഗദീശന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
keywords : kasaragod-collector

Post a Comment
0 Comments