കാഞ്ഞങ്ങാട്: (www.evisionnews.in) ഓട്ടോയില്‍ നിന്നു വാറണ്ട് പ്രതി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ നകുലന്റെ മകനും അടിപിടികേസിലെ വാറണ്ടു പ്രതിയുമായ സന്ദീപ് (26)ആണ് രക്ഷപ്പെട്ടത്.
പരിക്കേറ്റ ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ജയന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിനു മുന്നിലെ റോഡിലാണ് സംഭവം. അടിപിടി കേസില്‍ പ്രതിയായ സന്ദീപിനെതിരെ ഹോസ്ദുര്‍ഗ്ഗ് കോടതിയുടെ അറസ്റ്റു വാറന്റുണ്ട്. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് പൊലീസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് ഓടിച്ചിരുന്ന ഓട്ടോയില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഓട്ടോ കൈലാസ് തീയേറ്ററിനു സമീപത്തു എത്തിയപ്പോള്‍ വേഗത കുറച്ച സന്ദീപ് ചാടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ഓട്ടോ മുന്നോട്ടു നീങ്ങി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. സന്ദീപിനെതിരെ ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
keywords: Warrent-auto-ran-away
keywords: Warrent-auto-ran-away
Post a Comment
0 Comments