Type Here to Get Search Results !

Bottom Ad

അഞ്ജു ബോബി ജോര്‍ജ് ആരാ?, ജിമ്മി ജോര്‍ജിന്റെ ഭാര്യയല്ലേ? കെ.സുധാകരന് നാക്ക് പിഴച്ചു



കണ്ണൂര്‍: (www.evisionnews.in)അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രതികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കായിക മന്ത്രിയുമായ കെ.സുധാകരനും നാക്കു പിഴച്ചു. സുധാകരന്റെ പിഴവ് സോഷ്യല്‍ മീഡിയ  ആഘോഷമാക്കുകയും ചെയ്തു. കായിക രംഗത്ത് ഒട്ടേറെ സംഭാവന നല്‍കിയ അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഭാര്യയാണ് അഞ്ജു ബോബി ജോര്‍ജെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

ജിമ്മി ജോര്‍ജിന്റെ ഭാര്യയായ അഞ്ജു ബോബി ജോര്‍ജും കുടുംബവും കായിക രംഗത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്  എന്ന് ചോദിച്ച് സുധാകരന്റെ ആവേശം കത്തിക്കയറി. കായിക രംഗവുമായി പുലബന്ധം പോലും ഇല്ലാത്ത ഇ.പി. ജയരാജനില്‍ നിന്ന് ആ വകുപ്പ് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട സുധാകരന്‍ അഞ്ജുവിന്റെ മഹത്വം സൂചിപ്പിക്കാനാണ് കായിക താരമായ ഭര്‍ത്താവിന്റെ പേര് പരാമര്‍ശിച്ചത്. ബോബി എന്നു പറയുന്നതിനു പകരം നാവില്‍ വന്നത് അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജ് എന്നായിപ്പോയി. അഞ്ജുവിനോട് മോശമായി സംസാരിച്ച ജയരാജന്‍ സാംസ്‌കാരികമായി അധ:പതിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

Keywords:K.Sudhakaran-Pressmeet-Kannur-Anju Boby George







Tags

Post a Comment

0 Comments

Top Post Ad

Below Post Ad