തിരുവനന്തപുരം: ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് 70 റംസാന്‍ ചന്തകള്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ജില്ലാകേന്ദ്രങ്ങളിലും റംസാന്‍ ചന്തകള്‍ തുടങ്ങും. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ന്യായവിലയ്ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാനും ഇടപെടല്‍ നടത്തും. ഓണച്ചന്ത സംഘടിപ്പിക്കുന്നതിന് മുന്നൊരുക്കം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വിപണിയില്‍ ഇടപെടുന്നത് കാര്യക്ഷമമാക്കാന്‍ ദിവസവും വില പരിശോധിക്കുന്നതിന് പ്രത്യേകസെല്‍ രൂപീകരിക്കും. സാധനങ്ങളുടെ അളവില്‍ കൃത്രിമം ഉണ്ടാകാതിരിക്കാന്‍ ഇടപെടും. ലീഗല്‍മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും പി തിലോത്തമന്‍ പറഞ്ഞു.
Keywords: Ramzan Market-Kerala-Minister Thilothaman-Metrology

Post a Comment
0 Comments