Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് പച്ചക്കറി വ്യാപാരിയെ കാണാതായി



മഞ്ചേശ്വരം: (www.evisionnews.in) കടയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
സഹോദരന്‍ നല്‍കിയ പരാതിയില്‍  മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ചത്തൂര്‍, കൊളക്ക, പടുപ്പിലെ തിമിരി വെളിച്ചപ്പാടന്റെ മകനും മഞ്ചേശ്വരത്തെ പച്ചക്കക്കറി വ്യാപാരിയുമായ സന്തോഷി(42)നെയാണ് കാണാതായത്.
ഈ മാസം നാലിന് ഉച്ചയ്ക്ക് കടയിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും പോയത്.
അതിനുശേഷം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സന്തോഷ് കടയില്‍ എത്തിയിട്ടില്ലെന്നു വ്യക്തമായി. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച നിലയായിരുന്നു.
സന്തോഷിനെ കണ്ടെത്താന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.


keywords: Missed-Vegitable-seller-manjeswar

Post a Comment

0 Comments

Top Post Ad

Below Post Ad