കാസര്‍കോട്: (www.evisionnews.in) റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച യുവാവ് ഗള്‍ഫില്‍ ജോലിക്കിടയില്‍ കൈവിരലുകള്‍ അറ്റു ജീവിതം വഴിമുട്ടിയ ഹതഭാഗ്യന്‍. പെര്‍ള,ശിവഗിരി, ബെദിയാറിലെ നാരായണമൂല്യയുടെ മകന്‍ ബി.കൃഷ്ണ(30) യെ ആണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഗള്‍ഫിലെ കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതില്‍ മനം നൊന്താണ് കൃഷ്ണ തൂങ്ങിമരിച്ചത്. മൂന്നുവര്‍ഷം മുമ്പ് മംഗളൂരുവിലെ ഒരു കമ്പനി മുഖാന്തിരം കൃഷ്ണ മസ്‌ക്കത്തിലേയ്ക്കു പോയിരുന്നു. അവിടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി നോക്കിവരുന്നതിനിടയില്‍ കൃഷ്ണയുടെ വലതു കൈയിലെ അഞ്ചുവിരലുകളും അറ്റുപോവുകയും ചെയ്തു. ഏറെ മാസത്തെ ചികിത്സയ്ക്കു ശേഷം ആറുമാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരികെ എത്തിയത്. അതിനുശേഷം ജീവിതം വഴിമുട്ടിയ യുവാവ് കടുത്ത നിരാശയിലായിരുന്നു.
മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ മസ്‌ക്കത്തിലേയ്ക്കു കൊണ്ടുപോയ മംഗ്ളൂരുവിലെ കമ്പനിയെ സമീപിച്ച് എന്തെങ്കിലും ജോലി നല്‍കണമെന്ന് കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലി നല്‍കിയില്ല. കഴിഞ്ഞ ദിവസവും ജോലി ആവശ്യവുമായി കൃഷ്ണ മംഗ്ളൂരുവിലെ കമ്പനിയിലേയ്ക്ക് പോയിരുന്നു. പിന്നീട് ട്രെയിനില്‍ കാസര്‍കോട്ടെത്തിയശേഷമാണ് റെയില്‍വെ സ്റ്റേഷന്‍ വിശ്രമമുറിയില്‍ മുറിയെടുത്തത്. മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഭാഗീരഥിയാണ് കൃഷ്ണയുടെ മാതാവ്. രാജേഷ്, ഹരിണാക്ഷി സഹോദരങ്ങളാണ്.
keywords: Youth-Suicided-Railway-Station-kasaragod
keywords: Youth-Suicided-Railway-Station-kasaragod
Post a Comment
0 Comments