Type Here to Get Search Results !

Bottom Ad

കനത്ത കാറ്റില്‍ അരയാല്‍ മുത്തശ്ശി കടപുഴകി

കുമ്പള: (www.evisionnews.in)400 വര്‍ഷം പഴക്കമുള്ളതായി നാട്ടുകാര്‍ പറയുന്ന അരയാല്‍ മുത്തശ്ശി കനത്ത കാറ്റില്‍ നിലം പൊത്തി.അപകടത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. 50 ല്‍പരം കവുങ്ങുകളും നശിച്ചു. ബംബ്രാണ, നന്തരഹിത്തിലുവിലെ ചന്ദ്രഹാസ ഷെട്ടിയുടെ വീട്ടു പരിസരത്തെ അരയാലാണ് വ്യാഴായ്ച വൈകിട്ട് ആറിനു ശക്തമായ കാറ്റില്‍ കടപുഴകിയത്. വീട്ടില്‍ നിന്നു നൂറു മീറ്ററോളം ദൂരെയാണ് അരയാല്‍ വളര്‍ന്നു നിന്നിരുന്നത്. സംഭവസമയത്ത് അടുക്കള ഭാഗത്തുണ്ടായിരുന്ന ചന്ദ്രഹാസ ഷെട്ടിയുടെ ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു.

Keywords:Tree-year-building

Tags

Post a Comment

0 Comments

Top Post Ad

Below Post Ad