കാസര്‍കോട്.(www.evisionnews.in)സമസ്ത ഉപാധ്യക്ഷനും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സിഎം ഉസ്താദിന്റ കൊലയാളികളെ കണ്ടെത്താന്‍ അന്നത്തെ ലോക്കല്‍ പോലിസുകരേയും, ഡിവൈഎസ്പി ഹബീബ് റഹ്മാനെയും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്ന് എസ് കെ എസ് എസ് എഫ് ഖത്തര്‍ ജനറല്‍സെക്രട്ടറി എം.എ നാസര്‍ കൈതാക്കാട് ആവിശ്യപ്പെട്ടു .
സി.എം ഉസ്താദിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമീറ്റിയും കൂടുംബവും സംയുക്തമായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയ ഖത്തര്‍ കാസറകോഡ് ജില്ല എസ് കെ എസ് എസ് എഫിന്റ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.വൈസ് പ്രസിഡന്റ് എം.കെ നൂറുദ്ധീന്‍,റസാഖ് കല്ലട്ട,സി മുഅമ്മദ് കുഞ്ഞി,വികെ ഖാലിദ്,കാദര്‍ പടന്ന സംബന്ധിച്ചു..

Post a Comment
0 Comments