Type Here to Get Search Results !

Bottom Ad

ബംഗളൂരു ഖാസിയായി കാന്തപുരം ചുമതലയേല്‍ക്കും



ബംഗളൂരു: (www.evisionnews.in) ബംഗളൂരു സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചുമതലയേല്‍ക്കും. സുന്നീ മാനേജ്മെന്റിന് കീഴിലെ വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

നിലവില്‍ കോഴിക്കോട്, വയനാട്, കര്‍ണാടകയിലെ കുടക്, ഷിമോഗ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം കാന്തപുരം  വഹിക്കുന്നുണ്ട്. റമദാന്‍ അവസാന വാരം ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ഖാസി സ്ഥാനാരോഹണച്ചടങ്ങില്‍ മഹല്ലുകളുടെ പ്രതിനിധികള്‍ കാന്തപുരത്തെ ബൈഅത്ത് ചെയ്യും.
യോഗത്തില്‍ ശുക്കൂര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി, മജീദ് ഹാജി, ജലീല്‍ പിനിയ, അബ്ദുല്‍ റഊഫ് എഞ്ചിനീയര്‍, ഇബ്രാഹിം സഖാഫി, മുജീബ് സഖാഫി, ജാഫര്‍ നൂറാനി എന്നിവര്‍ സംബന്ധിച്ചു.

Keywords: Bangaluru-Kanthapuram-Kasi-Muslim Jama-ath

Post a Comment

0 Comments

Top Post Ad

Below Post Ad