വിദ്യാനഗര്‍: (www.evisionnews.in) വിദ്യാനഗറില്‍ നിന്നു കാസര്‍കോട് നഗരത്തിലേക്കുള്ള ബസ് യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ന്നു. ഇതോടെ യാത്രക്കാര്‍ക്ക് ബസ് കയറണമെങ്കില്‍ പെരുമഴ നനയേണ്ടിവരും.
വിദ്യാനഗര്‍ പെട്രോള്‍ പമ്പിനു മുന്‍വശത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് വി എം സി എ ആണ് ആസ്ബറ്റോസ് ഷീറ്റിട്ട് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ചത്. ഇതിന്റെ ഏതാനും ഭാഗം നേരത്തെ തന്നെ തകര്‍ന്നിരുന്നു. അവശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ഷെഡ് തകര്‍ന്നത്. സമീപത്ത് ഉണങ്ങി നില്‍ക്കുന്ന മരത്തിന്റെ ചില്ലകള്‍ തകര്‍ന്ന് ഷെഡിനു മുകളില്‍ വീഴുകയായിരുന്നു. സംഭവം രാത്രി ആയതിനാല്‍ ആളപായം ഉണ്ടായില്ല.
keywords: vidyanagar-Bus-Waiting-Shed-Colapsed

Post a Comment
0 Comments