Type Here to Get Search Results !

Bottom Ad

ബലാല്‍സംഗക്കേസിലെ പ്രതി മൂന്നുവര്‍ഷത്തിനു ശേഷം അറസ്റ്റില്‍


വിദ്യാനഗര്‍: (www.evisionnews.in) യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍  ഒളിവില്‍ കടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബദിയഡുക്ക, ചെമ്പല്‍ത്തിമാര്‍, വിദ്യാഗിരിയിലെ അങ്കുശങ്കരയുടെ മകന്‍ സി.എച്ച്. സുരേഷി(30)നെയാണ് വിദ്യാനഗര്‍ സി.ഐ. കെ.വി.പ്രമോദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മറ്റൊരു യുവതിയെ കല്യാണം കഴിച്ച് കര്‍ണ്ണാടക, ആല്‍ഗട്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. 
2013 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പദ്രെ സ്വദേശിയായ ഒരു യുവതിയുമായി സുരേഷ് പ്രണയത്തിലായിരുന്നു. പ്രണയം കലശലായതോടെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു. യുവതി ഗര്‍ഭിണി ആയതോടെ സുരേഷ് പ്രണയബന്ധത്തില്‍ നിന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയും കാമുകനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന്   സുരേഷ് ഒളിവില്‍ കടന്നു. പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
മൂന്നുവര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി സുരേഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
അതിനിടെ സുരേഷ് മറ്റൊരു വിവാഹം കഴിച്ച് കര്‍ണ്ണാടകയില്‍  ഒളിവില്‍ കഴിയുന്നതായി പൊലീസിനു സൂചന കിട്ടി. എന്നാല്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഒളിത്താവളം എവിടെയാണെന്നു കണ്ടെത്താനായില്ല. 

അന്വേഷണത്തിനിടയില്‍ ഭാര്യയുമായി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കുവാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു.
പൊലീസിന്റെ കൈയില്‍ അകപ്പെട്ടപ്പോള്‍ ആളുമാറിപ്പോയെന്നു പറഞ്ഞ് സുരേഷ് ആദ്യം ഒഴിഞ്ഞുമാറിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

keywords: Rape-case-Arrested

Post a Comment

0 Comments

Top Post Ad

Below Post Ad