Type Here to Get Search Results !

Bottom Ad

മോദിയുടെ വിദേശപര്യടന പരമ്പര തുടരുന്നു. യു.എസ്സും സ്വിസ്സും അടക്കം അഞ്ചു രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും.



ന്യൂഡല്‍ഹി:  (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദിയുടെ വിദേശപര്യടന പരമ്പരയക്ക് ശനിയാഴ്ച തുടക്കം കുറിച്ചു.   അമേരിക്കയും സ്വിറ്റ്സര്‍ലന്‍ഡും അടക്കം അഞ്ചു രാഷ്ട്രങ്ങളാണ് മോദിയുടെ പുതിയ ചാര്‍ട്ടിലുള്ളത്.  അഫ്ഗാനിസ്ഥാന്‍, ഖത്തര്‍,  മെക്സിക്കോ എന്നീ രാജ്യങ്ങളിലും മോദി സന്ദര്‍ശനം നടത്തും.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം ഏഴാം തവണയാണ് മോദി ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്.
 അഫ്ഗാനിസ്താനിലേക്കാണ് ആദ്യ യാത്ര. കാബൂളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാം എന്നു പേരിട്ടിരിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. തുടര്‍ന്ന് മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് തിരിക്കും. ഖത്തറില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ് യാത്ര. അതിനുശേഷം അമേരിക്കയും മെക്സിക്കോയും സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തുക.
ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ഊര്‍ജ സുരക്ഷാ കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആണവ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സ്വിറ്റ്സര്‍ലന്‍ഡിന്റെയും മെക്സിക്കോയുടെയും സഹകരണം യാത്രാ വേളയില്‍ മോദി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. വാഷിംഗ്ടണില്‍ ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലും മോദി ഈ ആവശ്യം ഉന്നയിച്ചേക്കും. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണത്തെപ്പറ്റിയും സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശന വേളയില്‍ മോദി ചര്‍ച്ച നടത്തും


keyword-Narendra-modi-foriegn-visits
Tags

Post a Comment

0 Comments

Top Post Ad

Below Post Ad