ഉപ്പള : (www.evisionnews.in) പോസ്റ്റ്മാസ്റ്ററുടെ വീട് പട്ടാപകല്‍ കുത്തിത്തുറന്ന് ലക്ഷം രൂപയും നാല് പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു. കൂഡ്ലു പോസ്റ്റ്ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ സഞ്ജീവയുടെ മീഞ്ച നേത്രാടിയിലെ വീട്ടിലാണ് വ്യാഴാഴ്ച പകല്‍ കവര്‍ച്ച നടന്നത്.
ഭാര്യ അംഗന്‍വാടി ടീച്ചറാണ്. രാവിലെ സഞ്ജീവ പോസ്റ്റ്ഓഫീസിലേക്കും ഭാര്യ അംഗന്‍വാടിയിലേക്കും വീട് പൂട്ടി പോയതായിരുന്നു. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച.
Keywords: House-Theft-uppala

Post a Comment
0 Comments