Type Here to Get Search Results !

Bottom Ad

ആന്റണി മൗനം വെടിയണം, സുധീരന്‍ മാറണം, മദ്യനയം പാളി, കോണ്‍ഗ്രസ്സില്‍ അങ്കം മൂര്‍ഛിച്ചു.




തിരുവനന്തപുരം: (www.evisionnews.in) തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവില്‍ നേതൃത്വത്തിനും പാര്‍ട്ടിക്കും എതിരെ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
കൂടാതെ ഹൈക്കമാന്‍ഡിനെതിരെയും വിമര്‍ശനം ഉയര്‍ന്ന കമ്മിറ്റിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നു. ആന്റണി മൗനം വെടിയണം, സുധീരന്‍ മാറണം, മദ്യനയം പാളി എന്നിങ്ങനെയായിരുന്നു  വിമര്‍ശനങ്ങള്‍.  സോളാര്‍കേസിലെ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിയായിരുന്ന എ.പി അനില്‍കുമാറാണെന്നും യോഗത്തില്‍ ചിലര്‍ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ വിവാദ ഉത്തരവുകള്‍ ജനവിധിയെ സ്വാധിനീച്ചെന്ന് വി.ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു. നേതൃത്വത്തില്‍ തലമുറ മാറ്റം വേണം.പാര്‍ട്ടിയുടെ ഭരണ നേതൃത്വത്തില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് ഒരു സമരം പോലും നടത്താനുളള ത്രാണി ഉണ്ടായിരുന്നില്ല.
ആന്റണി പറയേണ്ട കാര്യം പറയണമായിരുന്നു എന്നും നോക്കിയിരുന്നിട്ട് കാര്യമില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് സതീശന്‍ വ്യക്തമാക്കി. മദ്യനയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ആദര്‍ശം പറയാനെ കൊള്ളൂ, പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്ത സതീശന്‍ തങ്ങള്‍ക്കാര്‍ക്കും തോല്‍വിയുടെ ഉത്തരവാദിത്വം ഇല്ലെന്നും തീരുമാനങ്ങള്‍ എടുത്തവര്‍ക്കാണ് തോല്‍വിയുടെ ഉത്തരവാദിത്വമെന്നും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംഘടനാ പരമായ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ലെന്ന്  വ്യക്തമാക്കിയ എംഎം ഹസന്‍  തോല്‍വിയുടെ മുഖ്യ ഉത്തരവാദി കെപിസിസി പ്രസിഡന്റായ സുധീരനാണെന്ന് പറഞ്ഞ് പൊട്ടത്തെറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിന്നും യുഡിഎഫ് പാഠം പഠിച്ചില്ല. കൂടാതെ യുഡിഎഫിന്റെ മതേതര നിലപാടിന് ഒട്ടും ആത്മാര്‍ത്ഥത ഇല്ലായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

keywords: kpcc-executive-Criticism-against-leaders.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad