Type Here to Get Search Results !

Bottom Ad

ഉദുമ ഗവണ്‍മെന്റ് കോളേജിന് പുതിയ കെട്ടിടം പണിയാന്‍ അധികൃതര്‍ തയ്യാറാവണം.എം.എസ്.എഫ്


മേല്‍പ്പറമ്പ്: (www.evisionnews.in)കുണിയയിലുള്ള ഉദുമ ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജിന് പുതിയ കെട്ടിടം പണിയാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് ഉദുമ മണ്ഡലം പ്രവര്‍ത്തകസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ കുണിയ വി.എച്ച്.എസ്.സിയുടെ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ വരുന്നതോടെ വരാന്തയില്‍ അവര്‍ക്ക് ക്ലാസെടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാല്‍ കുണിയയില്‍ കോളേജിനനുവദിച്ച സ്ഥലത്ത് എത്രയും പെട്ടെന്ന് കെട്ടിടം പണി പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എം.എസ്.എഫ് മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

പ്രസിഡന്റ് ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റൗഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു. നവാസ് ചെമ്പരിക്ക, ഷഹീന്‍ കുണിയ, ഫൈസല്‍ പള്ളിപ്പുറം, സുല്‍ത്താന്‍ ഒരവങ്കര, സലാം മാസ്തിഗുഡ്ഡ, ഹാഷിം പരവനടുക്കം, സവാദ് പള്ളങ്കോട്, ഷഫീഖ് ആലൂര്‍, തൗസീഫ് പടുപ്പ്, ഷക്കീന്‍ പള്ളങ്കോട്, ഇര്‍ഷാദ് മുക്കുന്നോത്ത് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad