Type Here to Get Search Results !

Bottom Ad

ജീവകാരുണ്യ പ്രവര്‍ത്തനവുമായി അല്‍-ഹുദ ബീരിച്ചേരി


തൃക്കരിപ്പൂര്‍ :(www.evisionnews.in) തൃക്കരിപ്പൂരിന്റെ കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി ശ്രദ്ധേയമായ ചുവടുവെപ്പുമായി മുന്നേറുന്ന ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷം തോറും നടത്തി വരാറുള്ള റംസാന്‍ റിലീഫിന്റെ ഒന്നാം ഘട്ട വിതരണോദ്ഘാടനം സയ്യിദ് അന്‍വര്‍ ബുഖാരി തങ്ങള്‍,ക്ലബ്ബ് ജന. സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ളയ്ക്ക് നല്‍കി നിര്‍വഹിച്ചു.

പ്രദേശത്തെ നിര്‍ധന കുടുംബംങ്ങള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്തത്. റിലീഫിന്റെ ഭാഗമായി റംസാന്‍ അവസാന വാരം പെരുന്നാള്‍ കിറ്റ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിക്കും.ക്ലബ്ബ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മര്‍സൂഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി എന്‍.കെ.പി.മുഹമ്മദ് കുഞ്ഞി,യു.എ.ഇ കമ്മിറ്റി പ്രതിനിധി വി.പി.യു മുഹമ്മദ് സംസാരിച്ചു.ഭാരവാഹികളായ വി.പി.പി ശുഹൈബ്,യു.പി.ഫാസില്‍,എം.ടി.പി.സമീര്‍,സി.കെ.മുദസ്സിര്‍ സംബന്ധിച്ചു.ജന. സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള സ്വാഗതവും,മാനേജര്‍ എന്‍.ശിഹാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad