കാസര്‍കോട്: (www.evisionnews.in)പുതുതായി കഴിഞ്ഞ സര്‍ക്കാര്‍ കുണിയയില്‍ അനുവദിച്ച ഉദുമ ഗവ.കോളേജില്‍ പ്രിന്‍സിപ്പല്‍ നിയമനം ഇതുവരെ നടന്നിട്ടില്ല. ഗസ്റ്റ് ലക്ചര്‍ മാത്രമുള്ള കോളേജില്‍ മറ്റു കോളേജിലെ അധ്യാപകയ്ക്ക് പ്രിന്‍സിപ്പലായി താത്കാലിക ചാര്‍ജ് നല്‍കിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം അതും മുടങ്ങിയിരിക്കുകയാണ്. സ്ഥിരം അധ്യാപകരോ പ്രിന്‍സിപ്പാളോ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അറ്റസ്റ്റ് ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. അടിയന്തിരമായി പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരമുറകള്‍ ആരംഭിക്കുമെന്നും എം എസ് എഫ് ജില്ലാ നേതൃയോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പളളങ്കോട് സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, ഇര്‍ഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സവാദ് എം പി, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, റമീസ് ആറങ്ങാടി, സഹദ് അംഗഡി മുഗര്‍, റഫീഖ് വിദ്യാനഗര്‍ പ്രസംഗിച്ചു.

Post a Comment
0 Comments