തിരുവനന്തപുരം: (www.evisionnews.in) ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിക്കും. കൈരളി ചാനലിന്റെ മാനേജിംഗ് ഡയറക്ടറാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ബ്രിട്ടാസ്. കണ്ണൂര്‍ പുലിക്കുരുമ്പ സ്വദേശിയാണ്. ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോയിലും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. കൈരളി ചാനലിന്റെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. ചാനലില്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ.ബി ജംഗ്ഷന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സദ്ദാം ഹുസൈന്റെ ഇറാഖിനെ കുറിച്ച് ശ്രദ്ധേയമായ വിവരങ്ങള്‍ മലയാളികള്‍ക്ക് എത്തിച്ചത് ജോണ്‍ ബ്രിട്ടാസാണ്.
Keywords: John-Brittas-Chief-ministers-media-Adviser
Post a Comment
0 Comments