കാസര്‍കോട്: (www.evisionnews.in) അനധികൃതമായി കടവില്‍ കൂട്ടിയിട്ട 18 ലോഡ് മണല്‍ കാസര്‍കോട് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. പൂഴിക്കടത്തുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് സി.ഐ പറഞ്ഞു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊഗ്രാല്‍പുത്തൂര്‍, പള്ളം, ചളിയങ്കോട് എന്നിവിടങ്ങളിലാണ് അംഗീകൃത കടവുകള്‍ ഉള്ളത്. 12 അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൊഗ്രാല്‍ പുത്തൂര്‍ മൂന്ന്, തളങ്കര മൂന്ന്, ബാങ്കോട് മൂന്ന്, തുരുത്തി മൂന്ന് എന്നിവിടങ്ങളിലാണ് അനധികൃത കടവുകള്‍ ഉള്ളത്.
Keywords:Kasaragod-Police-Sand-Mafia-load

Post a Comment
0 Comments