Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ 532 കുപ്പി മദ്യം പൊലീസ് കണ്ടെത്തി



മഞ്ചേശ്വരം: (www.evisionnews.in) കാറില്‍ കടത്തിയ 532 കുപ്പി വിദേശ മദ്യം പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച്ച പുലര്‍ച്ചെ നാല് മണിക്ക് കുഞ്ചത്തൂരില്‍ വാഹന പരിശോധനക്കിടയിലാണ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. നിര്‍ത്താല്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്തുടരുന്നതിനിടയില്‍ കാര്‍ ഗോവിന്ദപൈ കോളേജിന് സമീപം നിര്‍ത്തി ലോക്ക് ചെയ്ത് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
പിറകെ എത്തിയ പൊലീസ് പരിശോധിച്ചപ്പോഴാണ് കാറിനകത്ത് മദ്യം കണ്ടെത്തിയത്. കെഎ 19 എംഎഫ് 3611 കാറാണ് പിടിയിലായത്. പൊലീസ് പരിശോധിച്ചുവരുന്നു.

Keywords: Car-Alcohol-Police

Post a Comment

0 Comments

Top Post Ad

Below Post Ad