Type Here to Get Search Results !

Bottom Ad

റമളാനിൽ 'തലചായ്ക്കാനൊരിടം ' പദ്ധതിയുമായി മൊഗ്രാൽ ദേശീയ വേദി


മൊഗ്രാൽ :(www.evisionnews.in)വർഷങ്ങളായി പുണ്യ റമളാനിൽ നടത്തിവരുന്ന റമളാൻ കിറ്റ് വിതരണത്തിൽ നിന്ന് വിഭിന്നമായി 'തലചായ്ക്കാനൊരിടം' എന്ന മഹത്തായ പദ്ധതിയുമായി യു .എ .ഇ കമ്മിറ്റിയുടെ സഹകരണത്തോടെ മൊഗ്രാൽ ദേശീയ വേദി രംഗത്ത്.

വർഷങ്ങളായി വീടില്ലാതെ ദുരിതം പേറി നടക്കുന്ന മൊഗ്രാലിലെ നിർധനരായ ഒരു കുടുംബത്തിന് നാല് സെന്റ്‌ സ്ഥലം വാങ്ങി കൊച്ചുവീട് പണിതു കൊടുക്കുന്ന പദ്ധതിക്കാണ് മൊഗ്രാൽ ദേശീയ വേദിയും യു .എ .ഇ കമ്മിറ്റിയും സംയുക്തമായി മുന്നിട്ടിറങ്ങുന്നത്.

പദ്ധതിയുടെ പ്രഖ്യാപനവും ബ്രൗഷർ പ്രകാശനവും ദേശീയ വേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ദുബായ് മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡണ്ട് : അബ്ദുല്ലകുഞ്ഞി സ്പിക് നിർവഹിച്ചു.

ദേശീയ വേദി പ്രസിഡണ്ട് ടി .കെ .അൻവർ അധ്യക്ഷത വഹിച്ചു ,എ.എം സിദ്ദീഖ് റഹ്മാൻ, മുഹമ്മദ്‌ അബ്കോ, ഖാദർ മാസ്റ്റർ ,ഖാദർ മൊഗ്രാൽ ,റിയാസ് മൊഗ്രാൽ ,ഷക്കീൽ അബ്ദുല്ല ,മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ ,ഹാരിസ് ബഗ്ദാദ് ,കെ .കെ.അഷറഫ് ,എം .എ .ഹംസ ,എം .എസ് . മുഹമ്മദ്‌കുഞ്ഞി ,എച്ച് .എ .ഖാലിദ്‌ ,ജലാൽ .ടി .എ , നൗഫൽ കൂൾ ഫോം , അഷറഫ് എം .എസ് ,നാഫിഹ് എം .എം ,ജാബിർ വി .പി , പ്രസംഗിച്ചു ജന : സെക്രട്ടറി കെ .പി മുഹമ്മദ്‌ സ്വാഗതവും ബി.കെ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു .

Post a Comment

0 Comments

Top Post Ad

Below Post Ad