Type Here to Get Search Results !

Bottom Ad

അങ്ങനെ ജാമ്യത്തിലിറങ്ങി മുങ്ങേണ്ട; അഞ്ചാംനാള്‍ കുററപത്രം സമര്‍പ്പിച്ച് പോലീസ് കഴിവ് തെളിയിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in) കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ നാടോടികള്‍ക്ക് ചുട്ടപണികൊടുത്ത് പോലീസ് കഴിവ് തെളിയിച്ചു. കുറ്റകൃത്യം നടന്ന് നൂറുമണിക്കൂറിനകം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാണ് പോലീസ് മികവ് തെളിയിച്ചത്.
ജൂണ്‍ ഒന്നിന് മടിക്കൈ ബങ്കളത്ത് വീട്ടുവളപ്പില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടികളുടെ കഴുത്തില്‍ നിന്നും കാതില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങ ള്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ഇത് തടഞ്ഞ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന രണ്ട് നാടോടി സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് അഞ്ചാം ദിവ സം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് കാര്യക്ഷമത തെളിയിച്ചത്. 
തമിഴ്നാട് , സേലം കള്ളിക്കുറിശി സ്വദേശികളും പഴയങ്ങാടി മാടായി ചൈനാക്ലേ കമ്പനിക്കടുത്ത് താമസക്കാരുമായ രാജാറാമിന്റെ ഭാര്യ പൂവായി (29), മാരിയുടെ ഭാര്യ ജീവ (32) എന്നിവരാണ് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത്.
കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ നാടോടികള്‍ കേസില്‍ കുടുങ്ങിയാല്‍ വൈകാതെ ജാമ്യത്തിലിറങ്ങി നാട്ടില്‍ നിന്നും മുങ്ങുകയാണ് പതിവ്. ഇത് ഒഴിവാക്കാനാ ണ് ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇവര്‍ക്ക് ചുട്ടപണികൊടുത്ത് കുടുക്കിയത്. 
മടിക്കൈ ബങ്കളത്തിനടുത്തെ തെക്കേ വീട്ടില്‍ ദിനേശന്റെ വീടിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരുന്ന മകള്‍ അശ്വതി (8), അശോകന്റെ മകള്‍ ഗോപിക(11)എന്നിവരുടെ കാതിലെ കമ്മലും കഴുത്തിലെ സ്വര്‍ണ്ണ ഉറുക്കും പിടിച്ചുപറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാരാണ് നാടോടികളെ പിടികൂടി പോലീസിന് കൈമാറിയത്. 
കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മോഷണം നടത്തുന്ന സംഘം കണ്ണൂര്‍ ജില്ലയിലാണ് താമസം. കാഞ്ഞങ്ങാട്ട് നിരവധി നാടോടികള്‍ താല്‍ക്കാലിക ടെന്റുണ്ടാക്കി താമസിക്കുന്നുണ്ട്. ഇവര്‍ കാസര്‍കോടിന് വടക്കാണ് മോഷണം നടത്തുന്നത്. തീവണ്ടികളിലാണ് ഇവരുടെ സഞ്ചാരം.അതുകൊണ്ടുതന്നെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും അധികം അകലെയല്ലാതെയാണ് താമസം.

Keywords: Kanhangad-Police-Arrest-thief

Post a Comment

0 Comments

Top Post Ad

Below Post Ad