ലണ്ടന്‍: ഒരു സ്മാര്‍ട്ട് ഫോണിന് ഒമ്പത് ലക്ഷം രൂപ വിലയോ? കേള്‍ക്കുമ്പോള്‍ അദ്ഭുതമായി തോന്നാമെങ്കിലും ഇസ്രേയല്‍ കമ്പനിയായ സൊളാറിന്‍ ഇങ്ങനെയൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി ടെക് ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരിനും സൊളാറിന്‍ അര്‍ഹനായി. ഇസ്രേയല്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ സിറിന്‍ ലാബ്‌സ് ആണ് സ്മാര്‍ട്ട് ഫോണിലെ റോള്‍സ് റോയ്‌സ് എന്നറിയപ്പെടുന്ന സൊളാറിന് രൂപം നല്‍കിയിരിക്കുന്നത്.
വെറുതെ ഒമ്പത് ലക്ഷം രൂപ വിലയിട്ട് ഒരു ഫോണ്‍ വിപണിയിലിറക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഉയര്‍ന്ന വിലയ്ക്കനുസരിച്ച നൂതന സാങ്കേതിക വിദ്യകളും സൊളാറിന് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
ഫോണിന്റെ സംരക്ഷണത്തിനായി ഫിംഗര്‍ സെന്‍സര്‍ എന്‍ഡ് ടു എന്‍ഡ്് എന്‍ക്രിപ്ഷന്‍ സംവിധാനം, സൈബര്‍ ആക്രമണ പ്രതിരോധം ഇതിന് പുറമെ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 5.5 ആണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ സ്‌ക്രീന്‍ വലിപ്പം. 24 മെഗാപിക്‌സല്‍ പിന്‍ക്യമാറയും, 8 മെഗാപികസല്‍ സെല്‍ഫി ക്യമറാ സംവിധാനവും സൊളാറിന്‍ സ്മാര്‍ട് ഫോണ്‍ സ്‌നേഹികള്‍ക്ക് സമ്മാനിക്കുന്നു.
4000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റി വാഗ്ദാനം നല്‍കുന്ന സൊളാറിന് 31 മണിക്കൂറാണ് സംസാര ദൈര്‍ഘ്യം. 4 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി കപ്പാസിറ്റി എന്നിവയും കമ്പനി അവകാശപ്പെടുന്നുണ്ട്.
'ഏറ്റവും നൂതനമായൊരു സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണ സുരക്ഷിതത്വത്തോടെ മറ്റാര്‍ക്കും നല്‍കാനാവാത്ത വേഗതയില്‍' സിറിന്‍ ലാബ്‌സിന്റെ അഭിപ്രായത്തില്‍ ഒറു സ്മാര്‍ട്ട് ഫോണ്‍ അങ്ങനെയായിരിക്കണം.നിലവില്‍ ലണ്ടനിലുള്ള കമ്പനി ഷോറുമില്‍ നിന്ന് മാത്രമാണ് ഫോണ്‍ ലഭിക്കുകയെങ്കിലും യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നീ മേഖലകളില്‍ കമ്പനി ഉടന്‍ ഷോറൂമുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Post a Comment
0 Comments