Type Here to Get Search Results !

Bottom Ad

ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഖജനാവില്‍ നിന്ന് നയാപൈസ എടുത്തിട്ടില്ല -ചെന്നിത്തല

ആലപ്പുഴ: (www.evisionnew.in) ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി സര്‍ക്കാരിന്റെ പണം ചെലവാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥലം ഏറ്റെടുക്കാന്‍ 12.5 കോടി അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിനുവേണ്ടി നബാര്‍ഡിന്റെ സഹായം തേടുന്നത് ആദ്യമല്ല. ഡയറക്ടര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കുന്ന എല്ലാ സേവനവും നല്‍കുകയായിരുന്നു ലക്ഷ്യം. കണ്‍സല്‍ട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ല. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കു കത്തു നല്‍കും. പൊതുസ്വകാര്യപങ്കാളിത്തമുളള സംരംഭങ്ങളോടുളള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണം. ഹരിപ്പാട്ട് ഒരു മെഡിക്കല്‍ കോളജ് വരുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.


Keywords: Kasaragod-news-college-news-medical-nabard









keywords: Ramesh-chennithala-haripad-college
Tags

Post a Comment

0 Comments

Top Post Ad

Below Post Ad