Type Here to Get Search Results !

Bottom Ad

പോലീസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു: ഋഷിരാജ് സിംഗ് എക്സൈസ് കമ്മിഷണര്‍

തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന പോലീസിലെ അഴിച്ചുപണി ഭാഗമായി ജയില്‍ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിംഗിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കെയാണ് ഡി.ജിപിയായും പിന്നീട് ജയില്‍ ഡി.ജി.പിയായും സ്ഥാനമാറ്റമുണ്ടായത്. അനില്‍ കാന്താണ് പുതിയ ജയില്‍ എ.ഡി.ജി.പി. എ. ഹേമചന്ദ്രന് പകരം ആര്‍. ശ്രീലേഖ പുതിയ ഇന്റലിജന്‍സ് മേധാവിയാകും. സുദേഷ് കുമാര്‍ ഉത്തരമേഖല എ.ഡി.ജി.പിയും എസ്.ശ്രീജിത്ത് എറണാകുളം റേഞ്ച് ഐ.ജിയുമാകും. കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസറായും നിയമിച്ചു.

നിതിന്‍ അഗര്‍വാള്‍ ആംഡ് പോലീസ് ബെറ്റാലിയന്‍ എ.ഡി.ജി.പിയാവും. ഐ.ജി മഹിപാല്‍ യാദവിനെ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളായി നിയമിച്ചിട്ടുണ്ട്. ഡി.ഐ.ജി പി.വിജയന്‍ പോലീസ് ട്രെയിനിംഗിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ഐ.ജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലും ഐ.ജി ടി.ജെ ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചു.

Keywords: kerala-police-transfer-news

Tags

Post a Comment

0 Comments

Top Post Ad

Below Post Ad