Type Here to Get Search Results !

Bottom Ad

വൈദ്യുതി തൂണുകള്‍ റോഡരികില്‍ കൂട്ടിയിടുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

ബദിയടുക്ക (www.evisionnews.in): റോഡരികില്‍ വൈദ്യുതി തൂണുകള്‍ കൂട്ടിയിടുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബദിയടുക്ക ടൗണില്‍ വിവിധയിടങ്ങളിലാണ് വൈദ്യുതി തൂണുകള്‍ ഇറക്കിവെച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് നിന്നും കൊണ്ടുവരുന്ന തൂണുകളാണ് ഇവിടെ റോഡരികില്‍ ഇറക്കിവെക്കുന്നത്. ഒരു ലോഡില്‍ പത്ത് തൂണുകളുണ്ടാകും. 

ഈ മേഖലകളില്‍ തൂണുകള്‍ ആവശ്യമായി വരുമ്പോള്‍ വിദൂരത്ത് നിന്ന് പെട്ടെന്ന് എത്തിക്കാനാകാത്തതാണ് ഒരു ലോഡില്‍ തന്നെ അധികം തൂണുകള്‍ ഇറക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇറക്കിയ തൂണുകള്‍ പൂര്‍ണമായും നീക്കം ചെയ്യുമ്പോള്‍ മാസങ്ങള്‍ കഴിയുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുകയാണ്. നേരത്തെ റോഡില്‍ നിന്നും അകലം പാലിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിലാണ് തൂണുകള്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റോഡിനോട് ചേര്‍ന്ന അരുകുകളിലാണ് തൂണുകള്‍ ഇറക്കിവെക്കുന്നത്. 

Keywords: Kasaragod-news-road-electric-posts

Post a Comment

0 Comments

Top Post Ad

Below Post Ad